Home » ഇരുനൂറോളം മോഷണക്കേസിലെ പ്രതിയായ ‘കംസീര്‍’ പോലീസ് സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു! സംഭവം കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍

ഇരുനൂറോളം മോഷണക്കേസിലെ പ്രതിയായ ‘കംസീര്‍’ പോലീസ് സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു! സംഭവം കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍

ഇരുനൂറോളം മോഷണക്കേസിലെ പ്രതിയായ ‘കംസീര്‍’ പോലീസ് സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു! സംഭവം കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍

കൊച്ചി: ഇരുനൂറോളം മോഷണക്കേസിലെ പ്രതിയായ കംസീര്‍ എന്നപേരില്‍ അറിയപ്പെടുന്ന തഫ്സീര്‍ ദര്‍വേഷ് പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുമാണ് ഓടി രക്ഷപെട്ടത്. രാവിലെ പ്രാഥമിക ആവശ്യത്തിന് പോകണമെന്നും പറഞ്ഞാണ് ഇയാളും സഹതടവുകാരനും ലോക്കപ്പില്‍ നിന്നും വെളിയില്‍ എത്തിയത്.

ശേഷം പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇയാള്‍ക്കൊപ്പം രക്ഷപെടാന്‍ ശ്രമിച്ച തടവുകാരനെ പോലീസിന് പിടികൂടുവാന്‍ സാധിച്ചെങ്കിലും കംസീര്‍ ഓടി രക്ഷപെടുകയായിരുന്നു. പൊന്നാനിയില്‍ നിന്നും കൊച്ചിയിലെത്തിയ ഇയാള്‍ക്ക് 200 ലധികം മോഷണകേസില്‍ പ്രതിയാണ് ഇയാള്‍.

കടകുത്തിത്തുറന്ന മോഷണം നടത്തിയ കേസിലാണ് കഴിഞ്ഞദിവസമാണ് അങ്കമാലി പോലീസ് കംസീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചിലില്‍ ആണ് പോലീസ്.

The post ഇരുനൂറോളം മോഷണക്കേസിലെ പ്രതിയായ ‘കംസീര്‍’ പോലീസ് സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു! സംഭവം കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ appeared first on BIGNEWSLIVE | Latest Malayalam News.

Original Article

Leave a Reply