ഇപ്പോള്‍ നിക്ഷേപിക്കാന്‍ യോജിച്ച മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍
നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ടുവേണം എസ്‌ഐപിയായി നിക്ഷേപം നടത്താന്‍.
Equity: Large Cap
വന്‍കിട കമ്പനികളിലും അതേസമയം, വളര്‍ച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതില്‍ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നല്‍കുന്നു. അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.
Equity: Large Cap & Midcap
മികച്ച മൂലധനനേട്ടം നിക്ഷേപകന് നല്‍കുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് മള്‍ട്ടിക്യാപ് ഫണ്ടുകള്‍. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.
Equity: Multi Cap
റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളര്‍ന്നുവരുന്ന കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിനാല്‍ താരതമ്യേന റിസ്‌ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവര്‍ഷമെങ്കിലും മുന്നില്‍കണ്ട് എസ്‌ഐപിയായി നിക്ഷേപം നടത്താം.
Equity: Mid Cap
അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്‌മോള്‍ ക്യാപ്. റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ ഈ വിഭാഗത്തില്‍ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴുവര്‍ഷമെങ്കിലും എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
Equity: Small Cap
വാല്യുവേഷന്‍ കുറഞ്ഞ മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്ന രീതിയാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ പിന്തുടരുന്നത്. അതിനാല്‍ മികച്ച നേട്ടം ഭാവിയില്‍ പ്രതീക്ഷിക്കാം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും എസ്‌ഐപിയായി നിക്ഷേപം നടത്തിയാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
Equity: Value Oriented
80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎല്‍എസ്എസ് ഫണ്ടുകളാണിവ. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവര്‍ഷത്തെ ലോക്ക് ഇന്‍ പിരിയഡ് ഉണ്ട്. ദീര്‍ഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്.
Equity: Tax Planning
ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും മുന്നില്‍കണ്ടുവേണം നിക്ഷേപം നടത്താന്‍.
Hybrid: Agressive Hybrid
feedbacks to: antonycdavis@gmail.com
Leave a Reply
You must be logged in to post a comment.