മുംബൈ: റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിൻ്റെ രാജി ഇന്നലെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കി. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആർ.ബി.ഐ.യുടെ ഗവർണറിൻ്റെ അപ്രതീക്ഷിത സ്ഥാനമൊഴിയൽ രൂപയ്ക്ക് കനത്ത ആഘാതമാണ് നൽകിയത്. തിങ്കളാഴ്ചത്തെക്കാൾ 110 പൈസയുടെ ഇടിവ് വരെ ഒരുവേള ഇന്ത്യൻ കറൻസി നേരിട്ടു. ഇതോടെ 72.42 രൂപ യുടെ മൂല്യം എന്ന നിലയിലേക്കെത്തി. രൂപയെ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുന്നതിൽ നിന്ന് തടയാൻ പൊതുമേഖലാ ബാങ്കുകൾ ഡോളർ വൻ തോതിലാണ് വിറ്റഴിച്ചത്. ഇന്ന് വ്യാപാര മണിക്കൂര്‍ ആരംഭിച്ചപ്പോഴും 35 പെസയുടെ ഇടിവിൽ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 72.20 എന്ന നിലയിലെത്തുകയും ചെയ്തിരുന്നു.
പുതിയ ആർ.ബി.ഐ. ഗവർണറെ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി എ.എൻ. ജാ പ്രസ്താവിക്കുകയും പുതിയ ഗവര്‍ണറെ പ്രഖ്യാപിക്കുകയും ചെയ്തതോടെ നഷ്ടം പകുതിയോളം നികത്താനായി എന്നതും ശ്രദ്ധേയമാണ്. തുടര്‍ന്ന് ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തിയതും രൂപയുടെ വിലത്തകർച്ചയെ പിടിച്ചുനിർത്തി.
ഒടുവിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 71.85 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഇത് തിങ്കളാഴ്ചത്തെക്കാൾ 53 പൈസയുടെ നഷ്ടമുണ്ടാക്കി. അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പു ഫലം ബി.ജെ.പി.ക്ക് തിരിച്ചടിയായത് വരും ദിവസങ്ങളിൽ ഓഹരി വിപണിയെ സാരമായി ബാധിക്കും. അത് വീണ്ടും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകും.
Original Article
Leave a Reply
You must be logged in to post a comment.