ആധാര്‍ വേണ്ടെന്ന് വെക്കാന്‍ അവസരം? തീരുമാനം അന്തിമ ഘട്ടത്തില്‍
ന്യൂഡല്‍ഹി: ആധാറിന് വേണ്ടി നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പടെ ആധാര്‍ നമ്പര്‍ പിന്‍വലിക്കാനുള്ള സൗകര്യം അധികം വൈകാതെ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ട്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ശേഖരിച്ചുവെച്ചിട്ടുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
ഇത് സംബന്ധിച്ച് ആധാര്‍ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. വ്യവസ്ഥകള്‍ക്കനുസൃതമായി ആധാറിന് നിയമസാധുത നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ആധാറിന് ഭരണഘടനാ സാധുത നല്‍കിയെങ്കിലും സേവനങ്ങള്‍ക്കെല്ലാം അത് നിര്‍ബന്ധമാക്കരുതെന്നായിരുന്നു സുപ്രീംകോടതി വിധി.
ഒരു കുട്ടി 18 വയസാകുമ്പോള്‍ അവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ പിന്‍വലിക്കാനും തുടരാനും അവസരമൊരുക്കണമെന്നായിരുന്നു യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ആദ്യ നിര്‍ദേശം. എന്നാല്‍ ഈ സൗകര്യം എല്ലാ പൗരന്മാര്‍ക്കും നല്‍കണമെന്ന നിലപാടാണ് നിയമ മന്ത്രാലയം സ്വീകരിച്ചത്.
എന്നാല്‍ ഈ സൗകര്യം എത്രത്തോളം ഫലപ്രദമാവുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കാരണം സര്‍ക്കാര്‍ സേവനങ്ങളും സബ്‌സിഡികളും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ്. പാന്‍കാര്‍ഡ് എടുക്കണമെങ്കിലും ആധാര്‍ ആവശ്യമാണ്.
Leave a Reply
You must be logged in to post a comment.