Home » ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍

ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍

ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍

ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍

ഗുരുഗ്രാം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പ്രതിയെ പിടികൂടി. ഗുരുഗ്രാമിലെ സുനില്‍ എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യംചെയ്തതോടെ എട്ടിലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമായി.

നവംബര്‍ 13ന് ഗുരുഗ്രാമില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് സുനിലിനെ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരക്കഷണം കയറ്റിയും കല്ല് കൊണ്ട് അടിച്ചുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇത്തരത്തില്‍ എട്ടിലേറെ പെണ്‍കുട്ടികളെ താന്‍ പീഡിപ്പിച്ചെന്നും, ചിലരെ കൊലപ്പെടുത്തിയെന്നും സുനില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

തെരുവുകളില്‍ ഒറ്റപ്പെട്ട് നടക്കുന്ന ചെറിയ പെണ്‍കുട്ടികളെ മിഠായി കാണിച്ചാണ് വശീകരിക്കുന്നത്. ശേഷം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കല്ല് ഉപയോഗിച്ച് കാല്‍ തല്ലിയൊടിക്കും. പീഡിപ്പിക്കുന്നതിന് മുന്‍പ് ഉത്തേജനം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കല്ലുകൊണ്ട് തന്നെ കൊലപ്പെടുത്തു. ഇതിനുശേഷം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയും.

സുനിലിനെ പിടികൂടിയതോടെ ഡല്‍ഹിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത സമാനസ്വഭാവമുള്ള നാല് കേസുകളും തെളിഞ്ഞതായി പോലീസ് അറിയിച്ചു. ഗ്വാളിയറിലും ഝാന്‍സിയിലും ഇത്തരത്തില്‍ ഓരോ കുട്ടികളെ ഇയാള്‍ കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

Content Highlights: police arrested serial rapist in gurugram

Original Article

Leave a Reply