ആദിവാസി നേതാവ് അമ്മിണി ഉള്‍പ്പെടെ നാല് മലയാളി വനിതകളും ശബരിമലയിലേക്ക്; പാലായില്‍ വഴിതടയല്‍
പാലാ: മനിതി സംഘത്തിന് പിന്തുണയുമായി കേരളത്തില്‍നിന്നുള്ള വനിതകളും ശബരിമലയിലേക്ക്. വയനാട്ടിലെ ആദിവാസി നേതാവ് അമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച ശബരിമലയിലേക്ക് യാത്രതിരിച്ചത്. കേരളത്തില്‍നിന്ന് ഇരുപത് പേരാണ് ശബരിമലയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും, താനൊഴികെയുള്ള മൂന്നുപേര്‍ ഞായറാഴ്ച എരുമേലിയില്‍ എത്തിയെന്നും യാത്രയ്ക്കിടെ അമ്മിണി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
പോലീസ് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. യാത്രയെ സംബന്ധിച്ച് പോലീസിനെ അറിയിച്ചിരുന്നു. ബുദ്ധിമുട്ടുണ്ടായാല്‍ സുരക്ഷ നല്‍കാമെന്നും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്നും പോലീസ് പറഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. അയ്യപ്പനെ കാണാനും ദര്‍ശനം നടത്താനുമാണ് തങ്ങള്‍ പോകുന്നതെന്നും, വിശ്വാസപ്രകാരമാണ് തങ്ങളുടെ യാത്രയെന്നും അമ്മിണി വ്യക്തമാക്കി.
അതിനിടെ കാറില്‍ എരുമേലി ഭാഗത്തേക്ക് യാത്രതിരിച്ച അമ്മിണിയെ പാലാ പൂവരണി ഭാഗത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ വഴിതടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് പിന്നീട് അറസ്റ്റുചെയ്ത് നീക്കി.
Content Highlights: kerala tribal leader ammini and other three women are going to sabarimala with manithi
Leave a Reply
You must be logged in to post a comment.