Home » ആചാരലംഘനം നടക്കുമോയെന്ന് മാത്രമായിരുന്നു ആശങ്ക- കെ.സുരേന്ദ്രന്‍

ആചാരലംഘനം നടക്കുമോയെന്ന് മാത്രമായിരുന്നു ആശങ്ക- കെ.സുരേന്ദ്രന്‍

ആചാരലംഘനം നടക്കുമോയെന്ന് മാത്രമായിരുന്നു ആശങ്ക- കെ.സുരേന്ദ്രന്‍

ആചാരലംഘനം നടക്കുമോയെന്ന് മാത്രമായിരുന്നു ആശങ്ക- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോയെന്നു മാത്രമേ ജയിലിനുള്ളില്‍ കഴിഞ്ഞ സമയത്ത് ആശങ്കപ്പെട്ടിരുന്നുള്ളുവെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. 23 ദിവസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തെത്തിയ സുരേന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.

നാമജപ പ്രതിഷേധം ഉള്‍പ്പെടെയുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കും. ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള സമരം തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ കുറ്റബോധം തോന്നുകയോ ചെയ്തിട്ടില്ല. ശബരിമലയെ തകര്‍ക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികളെ അണിനിരത്തി സമരം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുമുടിക്കെട്ട് തട്ടിത്തെറിപ്പിക്കാന്‍ പോലീസ് രണ്ടുതവണ ശ്രമിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ഹൈക്കോടതിയെ സമീപിക്കും. ഒരു തരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടല്ല. ആചാരലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരും തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തന്നെ നിശ്ചയിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

Read more….കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി

content highlights: k surendran's reaction after being released from jail

Original Article

Leave a Reply