Home » അസുസ് സെന്‍ഫോണ്‍ മാക്‌സ് എം2, മാക്‌സ് പ്രോ എം2 സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

അസുസ് സെന്‍ഫോണ്‍ മാക്‌സ് എം2, മാക്‌സ് പ്രോ എം2 സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

അസുസ് സെന്‍ഫോണ്‍ മാക്‌സ് എം2, മാക്‌സ് പ്രോ എം2 സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

അസുസ് സെന്‍ഫോണ്‍ മാക്‌സ് എം2, മാക്‌സ് പ്രോ എം2 സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

സൂസ് പുതിയ സെന്‍ഫോണ്‍ മാക്‌സ് പ്രോ (എം2), സെന്റഫോണ്‍ മാക്‌സ് (എം2) സ്മാര്‍ട്‌ഫോണുകള്‍ റഷ്യയില്‍ അവതരിപ്പിച്ചു. ഇവ ഡിസംബര്‍ 11 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. റഷ്യയിലെ അസൂസ് വെബ്‌സൈറ്റില്‍ സെന്‍ഫോണ്‍ മാക്‌സ് (എം2) ഫോണിന്റെ വില്‍പനയാരംഭിച്ചിട്ടുണ്ട്. ഒപ്പം സെന്‍ഫോണ്‍ മാക്‌സ് പ്രോ (എം2) മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അസുസ് അവതരിപ്പിച്ച സെന്‍ഫോണ്‍ മാക്‌സ് പ്രോ എംവണ്‍ സ്മാര്‍ട്‌ഫോണിന്റെ പിന്‍ഗാമിയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ (എം2). ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ഫോണ്‍ മാക്‌സ് പ്രോ (എം2)യില്‍ 5000 എംഎഎച്ചിന്റെ ബാറ്ററിയാണുള്ളത്. റഷ്യയില്‍ ഡിസംബര്‍ അഞ്ചിനും ഡിസംബര്‍ 12 നും ഇടയില്‍ ഫോണ്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഒരു ജെബിഎല്‍ ട്യൂണര്‍ സൗജന്യമായി ലഭിക്കും.

സെന്‍ഫോണ്‍ മാക്‌സ് പ്രോ (എം2)- സവിശേഷതകള്‍

2280 x 1080 പിക്‌സല്‍ റസലൂഷനിലുള്ള 6.3 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് എല്‍സിഡി ഐപിഎസ് ഡിസ്‌പ്ലേയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ (എം2) ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ് 6 സംരക്ഷണവും ഇതിനുണ്ടാവും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ നാല് ജിബി റാം ശേഷിയാണ് ഫോണിനുള്ളത്. 64 ജിബി, 128 ജിബി സ്‌റ്റോറേജ് വേരിയന്റുകളും ഫോണിനുണ്ട്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഫോണില്‍ ഉപയോഗിക്കാം. ഇത് കൂടാതെ ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ ഡ്രൈവില്‍ 100 ജിബി സൗജന്യ ഡേറ്റ ലഭിക്കും.

12 മെഗാപിക്‌സലിന്റെ സോണി ഐഎംഎക്‌സ് 486 സെന്‍സറും അഞ്ച് മെഗാപിക്‌സലിന്റെ സെന്‍സറുമാണ് ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ നല്‍കിയിരിക്കുന്നത്.

13 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ സെന്‍സര്‍. സെല്‍ഫിയ്ക്ക് വേണ്ടി ഫ്‌ളാഷ് ലൈറ്റും നല്‍കിയിട്ടുണ്ട്. ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനവും ഫോണില്‍ ഒരുക്കിയിരിക്കുന്നു. 4കെ/ അള്‍ട്രാ എച്ച്ഡി വീഡിയോ റെക്കോര്‍ഡിങും ക്യാമറയില്‍ സാധ്യമാണ്. ആന്‍ഡ്രോയിഡ് 8.1 സ്‌റ്റോക്ക് ഓഎസ് ആണ് ഫോണില്‍.

സെന്‍ഫോണ്‍ മാക്‌സ് (എം2) സവിശേഷതകള്‍

1520 x 720 പിക്‌സല്‍ റസലൂഷനിലുള്ള സെന്‍ഫോണ്‍ മാക്‌സ് (എം2) ന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 623 പ്രൊസസറില്‍ മൂന്ന് ജിബി റാം നാല് ജിബി റാം പതിപ്പുകളാണ് ഫോണിലുള്ളത്.

32 ജിബി 64 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. രണ്ട് ടിബി വരെയുള്ള എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. 13 മെഗാപിക്‌സലിന്റേയും രണ്ട് മെഗാപിക്‌സലിന്റേയും ഡ്യുവല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്.

ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഈ ഫോണിലുമുണ്ട്. 4000 എംഎഎച്ചിന്റേതാണ് ബാറ്ററി. ആന്‍ഡ്രോയിഡ് ഓറിയോ സ്‌റ്റോക്ക് ഓഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Original Article

Leave a Reply