അരങ്ങേറ്റത്തില്‍ 267 റണ്‍സ്; 25 വര്‍ഷം പഴക്കമുള്ള റെക്കോഡ് മറികടന്ന് ഇരുപത്തൊന്നുകാരന്‍
ഇന്‍ഡോര്‍: രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച് മധ്യപ്രദേശ് ബാറ്റ്‌സ്മാന്‍ അജയ് റോഹേര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് അജയ് സ്വന്തമാക്കിയത്.
ഹൈദരാബാദിനെതിരായ മത്സരത്തില്‍ അജയ് 267 റണ്‍സെടുത്ത താരം പുറത്താകാതെ നിന്നു. 25 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് താരം തിരുത്തിയെഴുതിയത്. 1994 ഫെബ്രുവരി 12-ന് ഹരിയാനക്കെതിരായ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ 260 റണ്‍സെടുത്ത മുംബൈ താരം അമോല്‍ മസുംദാറിന്റെ പേരിലായിരുന്നു നിലവില്‍ ഈ റെക്കോഡ്.
21 ബൗണ്ടറികളും അഞ്ചു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അജയിന്റെ ഇന്നിങ്‌സ്. രണ്ടാം ദിനം 255 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അജയ് മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ റെക്കോഡ് സ്വന്തമാക്കുകയായിരുന്നു.
അജയിന്റെ മികവില്‍ നാലു വിക്കറ്റിന് 562 റണ്‍സെന്ന നിലയില്‍ മധ്യപ്രദേശ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 124 റണ്‍സിന് പുറത്തായ ഹൈദരാബാദിനെതിരേ മധ്യപ്രദേശ് 438 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഹൈദരാബാദിനെ 185 റണ്‍സിനു പുറത്താക്കിയ മധ്യപ്രദേശ് ഇന്നിങ്‌സിനും 253 റണ്‍സിനും വിജയിച്ചു.
Content Highlights: ranji trophy ajay rohera hits 267 on first class debut breaks 25 year old world record
Leave a Reply
You must be logged in to post a comment.