Home » അമേരിക്കയിലും മതില്‍ പ്രതിസന്ധി, ഫണ്ടിനുള്ള ബില്‍ പാസായില്ലെങ്കില്‍ ഭരണസ്തംഭനം

അമേരിക്കയിലും മതില്‍ പ്രതിസന്ധി, ഫണ്ടിനുള്ള ബില്‍ പാസായില്ലെങ്കില്‍ ഭരണസ്തംഭനം

അമേരിക്കയിലും മതില്‍ പ്രതിസന്ധി, ഫണ്ടിനുള്ള ബില്‍ പാസായില്ലെങ്കില്‍ ഭരണസ്തംഭനം

അമേരിക്കയിലും മതില്‍ പ്രതിസന്ധി, ഫണ്ടിനുള്ള ബില്‍ പാസായില്ലെങ്കില്‍ ഭരണസ്തംഭനം

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം തടയാനുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ മെക്‌സിക്കന്‍ മതില്‍ ബില്‍ യു.എസ് പാര്‍ലമെന്റ് ഉപരിസഭയായ സെനറ്റില്‍ പരാജയപ്പെട്ടതോടെ അമേരിക്കയില്‍ ഭരണസ്തംഭനത്തിനുള്ള സാധ്യതയേറി. മതില്‍ നിര്‍മാണത്തിനായി അഞ്ച് ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ബില്ല്. ആയിരം കോടി ഡോളറിലേറെ ചെലവുവരുന്ന വന്‍ പദ്ധതിയാണ് അമേരിക്കന്‍ അതിര്‍ത്തിയില്‍ പണികഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മെക്‌സിക്കന്‍ മതില്‍.

പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ബില്ലിനെതിരായതാണ് പരാജയത്തിന് കാരണം. 100 അംഗ സെനറ്റില്‍ 51 പേരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നത്. ബില്‍ പാസാകണമെങ്കില്‍ 60 അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. ഡെമോക്രാറ്റുകള്‍ നിസ്സഹകരണം പ്രഖ്യാപിച്ചതോടെ ന്യൂക്ലിയര്‍ ഓപ്ഷന്‍ പരിഗണിക്കണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ യോഗത്തില്‍ പ്രസിഡന്റ്‌ ട്രംപ്‌ ആവശ്യപ്പെട്ടു. ന്യൂക്ലിയര്‍ ഓപ്ഷന്‍ പ്രകാരം 60ന് പകരം 51 പേരുടെ പിന്തുണയുണ്ടെങ്കില്‍ ബില്‍ പാസാക്കാനാകും. എന്നാല്‍ റിപ്പബ്ലിക്കന്‍സ് ഇതിന് തയ്യാറായില്ല. ബില്ല് നേരത്തെ ജനപ്രതിനിധി സഭയില്‍ പാസാക്കിയിരുന്നു.

ഡെമോക്രാറ്റുകള്‍ നിലപാടുമായി മുന്നോട്ടുപോകുകയാണെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ട്രംപ്‌ ട്വിറ്ററിലൂടെ അറിയിച്ചു. ഭരണസ്തംഭനമുണ്ടായാല്‍ അഭ്യന്തര സുരക്ഷ, നീതിന്യായം, ഗതാഗതം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നും വിദഗ്ദര്‍ പറയുന്നു. പ്രതിസന്ധിയുണ്ടായാല്‍ പുതുവര്‍ഷം വരെ നീണ്ടുനില്‍ക്കാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlight: US Government To Partially Shut Down Over Trump Border Wall Funding

Original Article

Leave a Reply