അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ ഇന്നലെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തുറമുഖ ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ധനകാര്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം.
സസ്‌പെന്‍ഷന്‍ അന്യായമാണെന്നു ചൂണ്ടികാട്ടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ജേക്കബ് തോമസ് സമീപിച്ചതോടെയാണ് സര്‍ക്കാരും നിലപാട് കടുപ്പിച്ചത്. അനുവാദമില്ലാതെ പുസ്തകമെഴുതി, അന്വേഷണത്തിലിരിക്കുന്ന കേസിന്‍റെ കാര്യങ്ങളടക്കം ഉള്ളടമാക്കിയ നടപടിയില്‍ അന്വേഷണ കമ്മീഷന്‍ നടപടികളും തുടരുകയാണ്.
ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് ഇതുവരെയും ഹാജരായില്ലെന്നു കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നീട്ടാനുള്ള അനുമതിയാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തിന് കേന്ദ്രം ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ അഴിമതികേസിന്‍റെ സസ്‌പെന്‍ഷന് കേന്ദ്രാനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം.
Leave a Reply
You must be logged in to post a comment.