Home » അന്തരീക്ഷ മലിനീകരണം ഇനി കൃത്യതയോടെ അളക്കാം

അന്തരീക്ഷ മലിനീകരണം ഇനി കൃത്യതയോടെ അളക്കാം

അന്തരീക്ഷ മലിനീകരണം ഇനി കൃത്യതയോടെ അളക്കാം

അന്തരീക്ഷ മലിനീകരണം ഇനി കൃത്യതയോടെ അളക്കാം

കോഴിക്കോട്: അന്തരീക്ഷ മലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാവുന്ന വിരള വാതകങ്ങൾ (ട്രേസ് ഗ്യാസ്) അടക്കമുള്ളവയുടെ സാന്നിധ്യവും അളവും ഇനി കൃത്യമായി മനസ്സിലാക്കാം. ഇതിനായുള്ള നൂതന സ്പെക്ട്രോസ്കോപ് സംവിധാനം കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എൻ.ഐ.ടി.)യിലെ ഗവേഷകർ വികസിപ്പിച്ചു. പ്രകാശ വർണരാജി ഉപയോഗപ്പെടുത്തി വാതകസാന്നിധ്യം കണ്ടെത്തുന്ന സംവിധാനം മലിനീകരണ-കാലാവസ്ഥാ വ്യതിയാന പഠനങ്ങളിൽ വഴിത്തിരിവായേക്കും.

കോഴിക്കോട് നഗരത്തിൽ കോർപ്പറേഷന്റെ സഹകരണത്തോടെ പുതിയ സംവിധാനം ഉപയോഗിച്ച് പഠനം നടത്തി. അപകടകാരികളായ വാതകങ്ങളുടെ സൂചകമായ നൈട്രേറ്റ് റാഡിക്കിളിന്റെ (NO3) സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുന്ന അയഡിൻ, ബ്രോമിൻ എന്നിവയുടെ സാന്നിധ്യം തീരപ്രദേശങ്ങളിലും കണ്ടെത്തി. കേരളത്തിൽ വാഹനങ്ങളുടെ പുകയിൽനിന്നാണ് പ്രധാനമായും മാരകമായ വിഷമാലിന്യം അന്തരീക്ഷത്തിലെത്തുന്നത്.

100-150 പി.പി.ടി. ആണ് കോഴിക്കോട് നഗരത്തിലെ നൈട്രേറ്റ് റാഡിക്കിളിന്റെ സാന്നിധ്യം. പി.പി.ടി. എന്നാൽ ഒരുലക്ഷംകോടി തന്മാത്രകളിൽ ഒന്ന്. നൈട്രേറ്റ് റാഡിക്കിളിന്റെ സാന്നിധ്യം തെളിയിക്കുന്നത് അന്തരീക്ഷത്തിൽ നൈട്രജൻ ഡയോക്‌സൈഡും ഓസോണും ഉണ്ടെന്നാണ്. ഇവ കൂടിച്ചേർന്നാണ് നൈട്രേറ്റ് റാഡിക്കിൾ ഉണ്ടാവുന്നത്.

ആസിഡ് മഴയ്ക്ക് കാരണം

നേരിയ അളവിൽപ്പോലുമുള്ള നൈട്രജൻ ഡയോക്‌സൈഡ് ആസിഡ് മഴയ്ക്ക് കാരണമാവും. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശരോഗങ്ങൾക്ക് വഴിവെക്കുന്നതാണ് ഓസോൺ ഉൾപ്പെടെയുള്ള വിരളവാതകങ്ങൾ‍. കേരളത്തിലെ നഗരങ്ങളിലും ഈ രോഗങ്ങൾ കൂടുമെന്ന സൂചനയാണ് അന്തരീക്ഷത്തിൽ ഇവയുടെ സാന്നിധ്യം നൽകുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിലും അന്തരീക്ഷ മലിനീകരണത്തിലും നിർണായക പങ്കാണ് നൈട്രജൻ ഡയോക്സൈഡ്, ഓസോൺ തുടങ്ങിയവയ്ക്കുള്ളതെന്ന് ഗവേഷണത്തിന് മേൽനോട്ടം വഹിച്ച പ്രൊഫ. എം.കെ. രവിവർമ പറഞ്ഞു. മലിനീകരണം നമ്മുടെ നഗരങ്ങളെയും കീഴടക്കുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് നൈട്രേറ്റ് റാഡിക്കിളിന്റെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്പെക്ട്രോസ്കോപിക് സാങ്കേതിക വിദ്യ

സ്പെക്ട്രോസ്കോപിക് സാങ്കേതിക വിദ്യയിൽ അന്തരീക്ഷത്തിൽനിന്ന് നേരിട്ട് വാതകസാന്നിധ്യവും കൃത്യമായ അളവും കണ്ടെത്താനാവും. ഇന്ത്യയിൽ ആദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മലിനീകരണത്തോത് കണക്കാക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന കെമിലൂമിനസെൻസ് സാങ്കേതിക വിദ്യയിൽ നൈട്രേറ്റ്, ഹൈഡ്രോക്സിൽ റാഡിക്കിളുകളെ കണ്ടെത്താനാവില്ല.

എൻ.ഐ.ടി. ഭൗതികശാസ്ത്രവിഭാഗം ഗവേഷണവിദ്യാർഥികളായ ആർ. അരുൺ, സുഹൈൽ കുട്ടോത്ത്, ഷെബിൻ ജോൺ, എസ്. ഐശ്വര്യ, പി. അനൂപ്, ശ്രേയ ജോഷി എന്നിവരാണ് ഉപകരണം വികസിപ്പിച്ചത്.

Content Highlights: new spectroscope system to measure pollution

Original Article

Leave a Reply