അധ്യാപികയോട് അശ്ലീല വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥി പിടിയില്‍
ഇന്‍ഡോര്‍: അധ്യാപികയോട് വാട്‌സാപ്പിലൂടെ അശ്ലീല വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥിയെ മധ്യപ്രദേശ് പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്തു. രോഹിത് സോണി (19) ആണ് അറസ്റ്റിലായത്.
രാജസ്ഥാന്‍ സ്വദേശിയായ സോണി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിനാണ് മധ്യപ്രദേശിലെത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ച് സ്വന്തം നമ്പര്‍ മറച്ചുവച്ചാണ് യുവാവ് അധ്യാപികയോട് വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ചത്.
അമേരിക്കയിലുള്ള നമ്പറില്‍നിന്നാണെന്ന് അധ്യാപികയെ തെറ്റിദ്ധരിപ്പിച്ചു. അവര്‍ ഈ നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ ആപ്പ് ഉപയോഗിച്ച് മറ്റൊരു നമ്പറില്‍നിന്ന് വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് അധ്യാപിക പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വാട്‌സ് ആപ്പ് ഇന്ത്യയുടെ സഹായം തേടിയെങ്കിലും ആവശ്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. തുടര്‍ന്ന് അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള കമ്പനി ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്. യുവാവ് തന്നെയാണ് അധ്യാപികയെ ശല്യം ചെയ്തതെന്ന് സ്ഥിരീകരിച്ചശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിരവധി സ്ത്രീകളെ ഇതുപോലെ ശല്യം ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലിനിടെ യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Content Highlights: College student held, Indore, obscene calls to teacher
Leave a Reply
You must be logged in to post a comment.