Home » ‘അടച്ചു വെക്കേണ്ടതല്ല കിതാബ്, സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലെക്ക് തുറന്ന് വയ്‌ക്കെണ്ടതാണ്! സന്നദ്ധമെങ്കില്‍ കിതാബിനായി വേദി ഒരുക്കുമെന്ന് എസ്എഫ്‌ഐ

‘അടച്ചു വെക്കേണ്ടതല്ല കിതാബ്, സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലെക്ക് തുറന്ന് വയ്‌ക്കെണ്ടതാണ്! സന്നദ്ധമെങ്കില്‍ കിതാബിനായി വേദി ഒരുക്കുമെന്ന് എസ്എഫ്‌ഐ

കോഴിക്കോട്: മതമൗലികവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മേമുണ്ട സ്‌കൂള്‍ പിന്‍വലിച്ച കിതാബ് നാടകത്തിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് എസ്എഫ്‌ഐ.’അടച്ചു വെക്കേണ്ടതല്ല, തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിതാബ്. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിതാബിനായി വേദിയൊരുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ദേവ് അറിയിച്ചു.

കിതാബിന്റെ ചര്‍ച്ചകള്‍ കോഴിക്കോട് ജില്ല കലോത്സവവേദിയില്‍നിന്നും തുടങ്ങിയപ്പോള്‍ തന്നെ അര്‍ത്ഥശങ്കയില്ലാതെ കിതാബിനോട് ഐക്യപ്പെട്ടവരാണ് ഞങ്ങള്‍. വ്യതിയാനമില്ലാത്ത ആ നിലപാടിനോടൊപ്പം ഒന്നുകൂടി കൂട്ടിചേര്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിതാബിനായി എസ്എഫ്‌ഐ വേദിയൊരുക്കും. ഒപ്പം ആവിഷക്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ ഇനിയും ഏറ്റെടുക്കുമെന്ന് സച്ചിന്‍ദേവ് ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മലയാള നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയര്‍സെക്കണ്ടറിയുടെ ‘കിതാബ് ‘ എന്ന നാടകം മതസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. സംസ്ഥാനകലോത്സവത്തില്‍ പങ്കെടുക്കാനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി, സ്‌കൂള്‍ മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു.

നേരത്തെ ഡിവൈഎഫ്‌ഐയും നാടകത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഉണ്ണി. ആറിന്റെ ചെറുകഥയെ ഇതിവൃത്തമാക്കി റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത നാടകമാണ് കിതാബ്.

The post ‘അടച്ചു വെക്കേണ്ടതല്ല കിതാബ്, സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലെക്ക് തുറന്ന് വയ്‌ക്കെണ്ടതാണ്! സന്നദ്ധമെങ്കില്‍ കിതാബിനായി വേദി ഒരുക്കുമെന്ന് എസ്എഫ്‌ഐ appeared first on BIGNEWSLIVE | Latest Malayalam News.

Original Article

Leave a Reply