ശബരിമല: നിരീക്ഷകസമിതിയെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി, മനിതി സംഘം ഭക്തരാണോ എന്നറിയില്ല
കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാനെത്തിയ മനിതി സംഘം യഥാര്‍ഥ ഭക്തരാണോ എന്നറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മനിതി സംഘാംഗങ്ങളെക്കുറിച്ചോ അവരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ തനിക്കറിയില്ലെന്നും ശബരിമലയിലെ പ്രശ്നങ്ങളില്‍ നിരീക്ഷകസമിതി കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി വിധിയെതുടര്‍ന്ന് ശബരിമലയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് ഹൈക്കോടതി നിരീക്ഷക സമിതിയെ നിയോഗിച്ചത്. അതിനാല്‍ ഇത്തരംകാര്യങ്ങളിലും അവര്‍ അഭിപ്രായം പറയേണ്ടതുണ്ട്. എന്നാല്‍ ശബരിമലയിലെ പ്രശ്നങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ നിരീക്ഷകസമിതി തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ മനിതി സംഘത്തിന് സന്നിധാനത്തേക്ക് പ്രവേശിക്കാനായില്ല. പമ്പയിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ പ്രതിഷേധക്കാര്‍ സംഘടിച്ചതോടെ ഇവര്‍ പ്രതിസന്ധിയിലായി. തുടര്‍ന്ന് പോലീസ് അകമ്പടിയോടെ മനിതി സംഘാംഗങ്ങള്‍ മലയിറങ്ങുകയായിരുന്നു.
Content Highlights: manithi in sabarimala, devaswom minister kadakampally's response to media
Leave a Reply
You must be logged in to post a comment.