വനിതാ മതിലിന് പണം ഖജനാവില്‍നിന്നുതന്നെ; ഇടക്കാല ഉത്തരവ് പുറത്ത്
കൊച്ചി: വനിതാ മതിലിന് ഖജനാവില്‍നിന്ന് പണം ചെലവാക്കില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. ഖജനാവില്‍ നിന്നുതന്നെ പണം ചെലവാക്കുമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നതെന്ന് വ്യക്തമാകുന്ന ഇടക്കാല ഉത്തരവ് പുറത്തുവന്നു. ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് പ്രകാരം വനിതാ മതിലിനായി പണം ചെലവഴിക്കുമെന്നാണ് കോടതിക്ക് ബോധ്യമായിട്ടുള്ളതെന്ന് ഇടക്കാല ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന്റെ നയപരമായ കാര്യമായതിനാല്‍ ഇതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വനിതാ മതിലിന് 50 കോടി ചെലവഴിക്കുമെന്ന് പറഞ്ഞതു പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ കോടതി ആരാഞ്ഞത്. ഇതോടെ സത്യവാങ്മൂലം ഹൈക്കോടതി തെറ്റിദ്ധരിച്ചുവെന്ന സര്‍ക്കാര്‍ വാദവും പൊളിഞ്ഞിരിക്കുകയാണ്.
Content Highlights: Women Wall, Kerala High Court, CM Pinarayi Vijayan
Leave a Reply
You must be logged in to post a comment.