മഞ്ചേരിയില്‍ യുവാക്കളുടെ മരണം: അമിതമായി ലഹരി ഉപയോഗിച്ചു, തലച്ചോറിലും ശ്വാസകോശത്തിലും നീര്‍ക്കെട്ട്
മഞ്ചേരി: ചെരണിയില്‍ രണ്ടു യുവാക്കളെ ഓട്ടോറിക്ഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശരീരസ്രവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു.
കോഴിക്കോട് മെഡിക്കല്‍കോളേജിലെ ലാബിലാണ് പരിശോധന നടത്തുന്നത്. ഇവര്‍ കഴിച്ച ലഹരിമരുന്ന് ഏതെന്നു കണ്ടെത്താനാണ് ശ്രമം. അമിതമായ അളവിലുള്ള ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ മൃതദേഹപരിശോധനയില്‍ കണ്ടെത്തിയത്. തലച്ചോറിലും ശ്വാസകോശത്തിലുമുണ്ടായ നീര്‍ക്കെട്ടാണ് മരണത്തിലേക്കുനയിച്ചത്. അമിതമായി ലഹരി ഉപയോഗിച്ചതോടെ ഇരുവരും അബോധാവസ്ഥയില്‍ എത്തിയിട്ടുണ്ടെന്നാണ് നിഗമനം.
റിയാസിന്റെ ശ്വാസകോശത്തില്‍ കൂടുതലായി മരുന്നിന്റെ കണികകള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. സിറിഞ്ചിലൂടെ മരുന്ന് കുത്തിവെച്ചതിന്റെ സൂചനയും ലഭിച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം പോലീസ് അന്വേഷണം ഊര്‍ജിതമാക്കും. ഹാഷിഷിനോട് സാദൃശ്യമുള്ള ലഹരിമരുന്നാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രാഥമികനിഗമനം. ഇതിവര്‍ക്ക് ലഭിക്കാനിടയായ സാഹചര്യമാണ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് വട്ടപ്പാറ പൂളക്കുന്നന്‍ റിയാസ് ബാബുവിനെയും സുഹൃത്ത് ഈരാറ്റുപേട്ട സ്വദേശി റിയാസിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. റിയാസിന്റെ ഓട്ടോറിക്ഷയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.
Content Highlights: two youth found dead in manjeri police investigation is going on to find the reason for death
Leave a Reply
You must be logged in to post a comment.