ന്യൂഡൽഹി: പൊതു അവധികളും ബാങ്ക് ജീവനക്കാരുടെ പണിമുടക്കും ഉള്ളതിനാൽ അടുത്ത അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷന്റെ നേതൃത്വത്തിലാണ് ഇന്ന് ജീവനക്കാരുടെ സമരം നടക്കുന്നത്. സേവന വേതന വ്യവസ്ഥകളിലെയും പെൻഷനിലെയും അപാകതകൾ പരിഹരിക്കണമെന്നാണ് ജീവനക്കാർ ഉന്നയിക്കുന്ന ആവശ്യം.
പണിമുടക്കിന് പുറമെ 22, 23, 25 തീയതികൾ ബാങ്കുകൾക്ക് പൊതു അവധിയാണ്. അടുത്ത ആറ് ദിവസങ്ങളിൽ 24ന് മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുക. 26ന് ബാങ്ക് ജീവനക്കാർ വീണ്ടും പണിമുടക്കും. വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. തുടർച്ചയായ പണിമുടക്കും അവധികളും എടിഎമ്മുകളുടെ പ്രവർത്തനത്തെ ബാധിക്കും. ലയനത്തിൽ പ്രതിഷേധിച്ചുള്ള പ്രതിഷേധം മറ്റ് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ.
Original Article
Leave a Reply
You must be logged in to post a comment.