അഡ്ലെയ്ഡ്: ഓസീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരുങ്ങലിൽ. ഒന്നാം ഇന്നിംഗ്സില്‍ 250 റണ്‍സിന് ഇന്ത്യ പുറത്തായിരിക്കുകയാണ്. രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യക്ക് ഇന്നലത്തെ സ്കോറിനൊപ്പം ഒരു റണ്‍സുപോലും അധികമായെടുക്കാനായില്ല.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന്റേയും തുടക്കം മോശമാണ്. 64 റൺസെടുത്തപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. മൂന്നു റണ്‍സെടുത്ത അരോണ്‍ ഫിഞ്ചിനെയും 26 റൺസെടുത്ത മാര്‍ക്കസ് ഹാരിസിനേയും 2 റൺസെടുത്ത ഷോൺ മാര്ഷിനേയുമാണ് നഷ്ടമായിരിക്കുന്നത്. ആര്.അശ്വിന് രണ്ടും ഇഷാന്ത് ശര്‍മയ്ക്ക് ഒരു വിക്കറ്റും ലഭിച്ചിരിക്കുകയാണ്. ആദ്യദിനം ഇന്ത്യ ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറി യുടെ മികവിലാണ് ഇന്ത്യയ്ക്ക് 250 റൺസെങ്കിലും എത്താനായത്.
Original Article
Leave a Reply
You must be logged in to post a comment.