അപ്പം
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വിഭവമാണ് അപ്പം. നല്ല മൃദുവായ അപ്പവും സ്റ്റൂവോ ചിക്കനോ കൂടി കഴിക്കുന്ന രുചി ഒന്നു വേറെ തന്നെയാണ്. അപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
പച്ചരി – 2 കപ്പ്
ചോറ് – 2 ടീസ്പൂണ്‍
തേങ്ങാ ചിരകിയത് – ഒരു കപ്പ്
യീസ്റ്റ് – 1 നുള്ള്
പഞ്ചസാര – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പച്ചരി നാല് മണിക്കൂര്‍ കുതിര്‍ക്കുക. കുതിര്‍ത്ത പച്ചരിയും തേങ്ങയും ചോറും നന്നായി അരയ്ക്കുക. ഇതിലേക്ക് യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കിവയ്ക്കുക. പൊങ്ങിവന്നുകഴിഞ്ഞാല് ഉപ്പ് ചേര്‍ത്ത് ഇളക്കി അപ്പം ചട്ടിയില്‍ ചുട്ടെടുക്കാം.
content highlight: appam recipe
Leave a Reply
You must be logged in to post a comment.